ഡ​​​​ൽ​​​​ഹി: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീ​​മാ​​യ ഡ​​​​ൽ​​​​ഹി ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സി​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ ഋ​​ഷ​​​​ഭ് പ​​​​ന്ത് വി​​​​ല​​​​ക്കി​​ന്‍റെ വ​​ക്കി​​ൽ. ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഡ​​​​ൽ​​​​ഹി ടീം ​​​​കു​​​​റ​​​​ഞ്ഞ ഓ​​​​വ​​​​ർ നി​​​​ര​​​​ക്കി​​​​ന്‍റെ പേ​​​​രി​​​​ൽ പി​​​​ഴ ശി​​​​ക്ഷ നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

ഒ​​​​രി​​​​ക്ക​​​​ൽകൂ​​​​ടി നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ പ​​​​ന്തി​​​​ന് ഒ​​​​രു മ​​​​ത്സ​​രത്തി​​ൽ വി​​ല​​ക്ക് നേ​​രി​​ടേ​​ണ്ടി​​വ​​രും. ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​നെ​​​​തി​​​​രേ​​​​യും കൊ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​നെ​​​​തി​​​​രേ​​​​യു​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി ഐ​​പി​​എ​​ൽ ഓ​​വ​​ർ നി​​​​യ​​​​മം ലം​​​​ഘി​​​​ച്ച​​​​ത്.


ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലെ കു​​റ​​ഞ്ഞ ഓ​​വ​​ർ നി​​ര​​ക്കി​​ന് 12 ല​​​​ക്ഷം പി​​ഴ ല​​ഭി​​ച്ച പ​​ന്തി​​ന്, ര​​ണ്ടാം ത​​വ​​ണ​​യും കു​​റ്റം ആ​​വ​​ർ​​ത്തി​​ച്ച​​തോ​​ടെ 24 ല​​ക്ഷം രൂ​​പ​​യാ​​ണ് ശി​​ക്ഷ ല​​ഭി​​ച്ച​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, 15 മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം ക്രി​​​​ക്ക​​​​റ്റി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വ​​​​ന്ന പ​​​​ന്ത് മി​​​​ക​​​​ച്ച ഫോ​​​​മി​​​​ലാ​​​​ണ്. ചെ​​​​ന്നൈ​​​​ക്കും കോ​​​​ൽ​​​​ക്ക​​​​ത്തയ്ക്കു​​​​മെ​​​​തി​​​​രേ പ​​ന്ത് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി.