ശ്രീകാന്ത് പുറത്ത്
Monday, March 25, 2024 2:31 AM IST
ബാസൽ: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പുരുഷ സിംഗിൾസ് സെമി ഫൈനലിൽ തോറ്റു. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് നീണ്ട പോരാട്ടത്തിൽ തായ്പേയിയുടെ ലിൻ ചുൻ യീയോട് 15-21, 21-9, 21-18നാണ് ശ്രീകാന്ത് തോറ്റത്. 2022 നവംബറിനുശേഷം ശ്രീകാന്തിന്റെ ആദ്യ സെമി ഫൈനലായിരുന്നു.