ലക്ഷ്യ സെൻ പുറത്ത്
Sunday, March 17, 2024 1:32 AM IST
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്ത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയാണ് ലക്ഷ്യ സെന്നിനെ തോൽപ്പിച്ചത് (12-21, 21-10, 15-21).
ക്വാർട്ടറിൽ മുൻ ചാന്പ്യനായ മലേഷ്യയുടെ ലീ സി ജിയയെ ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ സെൻ കീഴടക്കിയത്.