ചെൽസി ജയിച്ചു
Wednesday, March 13, 2024 12:06 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി 3-2ന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. 39 പോയിന്റുമായി ചെൽസി 11-ാം സ്ഥാനത്താണ്.
ചെൽസിക്കായി നിക്കോളസ് ജാക്സണ്, കോൾ പാമർ, മെഹായ് ലൊ മൊദ്രിക് എന്നിവരും ന്യൂകാസിലിനായി അലക്സാണ്ടർ ഇസാക്, ജേക്കബ് മർഫി എന്നിവരും വലകുലുക്കി.