ഹവേർട്സ് ഗോൾ
Monday, March 11, 2024 1:16 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കെയ് ഹവേർട്സ് നേടിയ ഗോളിൽ ആഴ്സണൽ 2-1ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു.
ഡെക്ലൻ റൈസിലൂടെ 19-ാം മിനിറ്റിൽ ആഴ്സണൽ മുന്നിലെത്തി. എന്നാൽ 45+4-ാം മിനിറ്റിൽ യോവാൻ വീസ ബ്രെന്റ്ഫോർഡിനു സമനില നൽകി. സമനിലയെന്നു കരുതിയിരിക്കേ 86-ാം മിനിറ്റിൽ ഹെവേർട്സ് ആഴ്സണലിനു ജയമൊരുക്കി. ലീഗിൽ ആഴ്സണലിന്റെ തുടർച്ചയായ എട്ടാം ജയമാണ്.