മും​​ബൈ: 2024 സീ​​സ​​ണ്‍ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ തീ​​പ്പൊ​​രി​​പ്പോ​​രാ​​ട്ടം. മും​​ബൈ​​യി​​ലെ ബാ​​ന്ദ്ര കു​​ർ​​ല കോം​​പ്ലെ​​ക്സ് മൈ​​താ​​ന​​ത്ത് ന​​ട​​ക്കു​​ന്ന മും​​ബൈ​​യും ത​​മി​​ഴ്നാ​​ടും ത​​മ്മി​​ലു​​ള്ള സെ​​മി​​യി​​ൽ സെ​​ഞ്ചു​​റി​​യു​​മാ​​യി ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​റി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​നം.

മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ​​യാ​​ണ് ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ സെ​​ഞ്ചു​​റി​​യു​​മാ​​യി ചെ​​റു​​ത്തു​​നി​​ന്ന് മും​​ബൈ​​യെ ക​​ര​​ക​​യ​​റ്റി​​യ​​ത്. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ത​​മി​​ഴ്നാ​​ട് 146 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ക്രീ​​സി​​ലെ​​ത്തി​​യ മും​​ബൈ ഏ​​ഴി​​ന് 106 എ​​ന്ന നി​​ല​​യി​​ൽ ത​​ക​​ർ​​ന്നു നി​​ൽ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ഒ​​ന്പ​​താം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഷാ​​ർ​​ദു​​ൾ 105 പ​​ന്തി​​ൽ നാ​​ല് സി​​ക്സും 13 ഫോ​​റും അ​​ട​​ക്കം 109 റ​​ണ്‍​സ് നേ​​ടി.

ഷാ​​ർ​​ദു​​ളും ഹാ​​ർ​​ദി​​ക് ത​​മോ​​റെ​​യും (35) ചേ​​ർ​​ന്ന് എ​​ട്ടാം വി​​ക്ക​​റ്റി​​ൽ 105 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യാ​​ണ് മും​​ബൈ​​യെ ക​​ര​​ക​​യ​​റ്റി​​യ​​ത്. ത​​നു​​ഷ് കൊ​​ടി​​യ​​നും (74 നോ​​ട്ടൗ​​ട്ട്) ഷാ​​ർ​​ദു​​ളും ചേ​​ർ​​ന്ന് ഒ​​ന്പ​​താം വി​​ക്ക​​റ്റി​​ൽ 79 റ​​ണ്‍​സ് നേ​​ടി. 10-ാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ത​​നു​​ഷ് കൊ​​ടി​​യ​​നും 11-ാമ​​ൻ തു​​ഷാ​​ർ ദേ​​ഷ്പാ​​ണ്ഡെ​​യു​​മാ​​ണ് (17 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ൽ. 10-ാം വി​​ക്ക​​റ്റി​​ൽ ഇ​​വ​​ർ 88 പ​​ന്തി​​ൽ അ​​ഭേ​​ദ്യ​​മാ​​യ 63 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തോ​​ടെ 353/9 എ​​ന്ന നി​​ല​​യി​​ൽ മും​​ബൈ ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ചു.

207 റ​​ണ്‍​സ് ലീ​​ഡു​​മാ​​യാ​​ണ് മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന് മും​​ബൈ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ക്കു​​ക. ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​റി​​ന്‍റെ സെ​​ഞ്ചു​​റി​​യാ​​ണ് മും​​ബൈ​​യെ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​ച്ച​​ത്. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ ഷാ​​ർ​​ദു​​ളി​​ന്‍റെ ആ​​ദ്യ സെ​​ഞ്ചു​​റി​​യാ​​ണ്. 95ൽ​​നി​​ന്ന് സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​യി​​രു​​ന്നു ഷാ​​ർ​​ദു​​ൾ സെ​​ഞ്ചു​​റി​​യി​​ലേ​​ക്ക് എ​​ത്തി​​യ​​ത്, അ​തും നേ​​രി​​ട്ട 90-ാം പ​​ന്തി​​ൽ.

ശ്രേ​​യ​​സ് ബി ​​സ​​ന്ദീ​​പ് 3

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ടീ​​മി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​യി, ബി​​സി​​സി​​ഐ ക​​രാ​​റി​​ൽ​​നി​​ന്നും ത​​ഴ​​യ​​പ്പെ​​ട്ട ശ്രേ​​യ​​സ് അ​​യ്യ​​ർ മും​​ബൈ​​ക്കു​​വേ​​ണ്ടി ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തി. എ​​ട്ട് പ​​ന്തി​​ൽ മൂ​​ന്ന് റ​​ണ്‍​സ് നേ​​ടി​​യ ശ്രേ​​യ​​സ് അ​​യ്യ​​റി​​നെ ത​​മി​​ഴ്നാ​​ടി​​ന്‍റെ മ​​ല​​യാ​​ളി പേ​​സ് ബൗ​​ള​​ർ സ​​ന്ദീ​​പ് വാ​​ര്യ​​ർ ബൗ​​ൾ​​ഡാ​​ക്കി. തൃ​​ശൂ​​ർ​​കാ​​ര​​നാ​​യ സ​​ന്ദീ​​പ് 2021 ജൂ​​ലൈ മു​​ത​​ൽ ത​​മി​​ഴ്നാ​​ടി​​ലേ​​ക്ക് ചു​​വ​​ടു​​മാ​​റി​​യി​​രു​​ന്നു.


ശ്രേ​​യ​​സ് അ​​യ്യ​​റി​​നു മാ​​ത്ര​​മ​​ല്ല, ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ (19), ഓ​​പ്പ​​ണ​​ർ പൃ​​ഥ്വി ഷാ (5) ​​എ​​ന്നി​​വ​​ർ​​ക്കും ബാ​​റ്റിം​​ഗി​​ൽ തി​​ള​​ങ്ങാ​​നാ​​യി​​ല്ല. ഐ​​സി​​സി അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പി​​ൽ തി​​ള​​ങ്ങി​​യ മു​​ഷീ​​ർ ഖാ​​ൻ 131 പ​​ന്തി​​ൽ 55 റ​​ണ്‍​സ് നേ​​ടി.

ത​​മി​​ഴ്നാ​​ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ വി​​ജ​​യ് ശ​​ങ്ക​​റാ​​ണ് (44) ടോ​​പ് സ്കോ​​റ​​ർ. ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് റി​​ലീ​​സ് നേ​​ടി​​യെ​​ത്തി​​യ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ 43 റ​​ണ്‍​സ് എ​​ടു​​ത്തു.

മും​​ബൈ​​ക്കു​​വേ​​ണ്ടി ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ, മു​​ഷീ​​ർ ഖാ​​ൻ, ത​​നു​​ഷ് കൊ​​ടി​​യ​​ൻ എ​​ന്നി​​വ​​ർ ര​​ണ്ട് വീ​​ത​​വും തു​​ഷാ​​ർ ദേ​​ശ്പാ​​ണ്ഡെ മൂ​​ന്ന് വി​​ക്ക​​റ്റും വീ​​ഴ്ത്തി. ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സാ​​യ് കി​​ഷോ​​റാ​​ണ് പ​​ന്തു കൊ​​ണ്ട് ത​​മി​​ഴ്നാ​​ട് നി​​ര​​യി​​ൽ തി​​ള​​ങ്ങി​​യ​​ത്.

മധ്യപ്രദേശ് പട നയിച്ച് മ​​ന്ത്രി​​

നാ​​ഗ്പു​​ർ: വി​​ദ​​ർ​​ഭ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കു​​ന്ന മ​​ധ്യ​​പ്ര​​ദേ​​ശും വി​​ദ​​ർ​​ഭ​​യും ത​​മ്മി​​ലു​​ള്ള ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ ഹി​​മാ​​ർ​​ഷു മ​​ന്ത്രി​​ക്ക് സെ​​ഞ്ചു​​റി. മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ഹി​​മാ​​ൻ​​ഷു 265 പ​​ന്തി​​ൽ 126 റ​​ണ്‍​സ് നേ​​ടി. മ​​ന്ത്രി​​യു​​ടെ സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി.

ടോ​​സ് നേ​​ടി ക്രീ​​സി​​ലെ​​ത്തി​​യ വി​​ദ​​ർ​​ഭ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 170ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 47 എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച മ​​ധ്യ​​പ്ര​​ദേ​​ശ് 252ന് ​​പു​​റ​​ത്താ​​യി. തു​​ട​​ർ​​ന്ന് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ഇ​​റ​​ങ്ങി​​യ വി​​ദ​​ർ​​ഭ 13/1 എ​​ന്ന​​നി​​ല​​യി​​ലാ​​ണ് ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

26 റ​​ണ്‍​സു​​മാ​​യി ആ​​യി​​രു​​ന്നു ഹി​​മാ​​ർ​​ഷു ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. നേ​​രി​​ട്ട 210-ാം പ​​ന്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി. ഒ​​രു സി​​ക്സും 13 ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​ണ് ഹി​​മാ​​ൻ​​ഷു​​വി​​ന്‍റെ 126 റ​​ണ്‍​സ്. മ​​ധ്യ​​പ്ര​​ദേ​​ശി​​നാ​​യി ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ആ​​വേ​​ശ് ഖാ​​ൻ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. വി​​ദ​​ർ​​ഭ​​യ്ക്കു​​വേ​​ണ്ടി ഉ​​മേ​​ഷ് യാ​​ദ​​വ്, യ​​ഷ് ഠാ​​ക്കൂ​​ർ എ​​ന്നി​​വ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് നേ​​ടി.