ഓസീസ് ജയം സന്പൂർണം
Monday, February 26, 2024 2:02 AM IST
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കു ജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 27 റണ്‍സിന്റെ ജയം നേടിയ ഓസീസ് പരന്പര 3-0ന് സ്വന്തമാക്കി.
മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 10.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സ് നേടി. മറുപടി ബാറ്റിംഗ് 10 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡ് മൂന്നു വിക്കറ്റ് നഷ്ടടത്തിൽ 98 റണ്‍സെടുത്തു. ടോസ് നേടിയ ന്യൂസിലൻഡ് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മാത്യു ഷോർട്സ് (27 റണ്‍സും ഒരു വിക്കറ്റും) ആണു കളിയിലെ താരം. മിച്ചൽ മാർഷ് പരന്പരയിലെ താരവുമായി.