2024 ഐപിഎൽ ഉദ്ഘാടനം ചെന്നൈയും ബംഗളൂരുവും തമ്മിൽ മാർച്ച് 22ന്
Thursday, February 22, 2024 10:55 PM IST
ചെന്നൈ: കാത്തിരിപ്പിന് അവസാനം, 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യമത്സരക്രമം പ്രഖ്യാപിച്ചു. സീസണ് ഉദ്ഘാടനത്തിൽ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
മാർച്ച് 22ന് ചെന്നൈ ചെപ്പോക്കിലാണ് ഈ സൂപ്പർ പോരാട്ടം. 2024 സീസണിലെ ആദ്യ 21 മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമാണ് ബിസിസിഐ പുറത്തുവിട്ടത്. മാർച്ച് 22 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള മത്സരങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചത്.
പൊതുതെരഞ്ഞടുപ്പ് ഇടവേള
21 മത്സരങ്ങൾ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും പൊതു തെരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച തീരുമാനത്തിനുശേഷം ബാക്കിയുള്ള ഫിക്സ്ചർകൂടി ബിസിസിഐ പ്രഖ്യാപിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായാണ് നിലവിൽ ബിസിസിഐ ഇടവേളയിട്ടിരിക്കുന്നത്.
മാർച്ച് 22: ചെന്നൈ x ബംഗളൂരു, 8.00 pm
മാർച്ച് 23: പഞ്ചാബ് x ഡൽഹി, 3.30 pm
കോൽക്കത്ത x ഹൈദരാബാദ്, 7.30 pm
മാർച്ച് 24: രാജസ്ഥാൻ x ലക്നോ, 3.30 pm
ഗുജറാത്ത് x മുംബൈ, 7.30 pm
മാർച്ച് 25: ബംഗളൂരു x പഞ്ചാബ്, 7.30 pm
മാർച്ച് 26: ചെന്നൈ x ഗുജറാത്ത്, 7.30 pm
മാർച്ച് 27: ഹൈദരാബാദ് x മുംബൈ, 7.30 pm
മാർച്ച് 28: രാജസ്ഥാൻ x ഡൽഹി, 7.30 pm
മാർച്ച് 29: ബംഗളൂരു x കോൽക്കത്ത, 7.30 pm
മാർച്ച് 30: ലക്നോ x പഞ്ചാബ്, 7.30 pm
മാർച്ച് 31: ഗുജറാത്ത് x ഹൈദരാബാദ്, 3.30 pm
ഡൽഹി x ചെന്നൈ, 7.30 pm
ഏപ്രിൽ 01: മുംബൈ x രാജസ്ഥാൻ, 7.30 pm
ഏപ്രിൽ 02: ബംഗളൂരു x ലക്നോ, 7.30 pm
ഏപ്രിൽ 03: ഡൽഹി x കോൽക്കത്ത, 7.30 pm
ഏപ്രിൽ 04: ഗുജറാത്ത് x പഞ്ചാബ്, 7.30 pm
ഏപ്രിൽ 05: ഹൈദരാബാദ് x ചെന്നൈ, 7.30 pm
ഏപ്രിൽ 06: രാജസ്ഥാൻ x ബംഗളൂരു, 7.30 pm
ഏപ്രിൽ 07: മുംബൈ x ഡൽഹി, 3.30 pm
ലക്നോ x ഗുജറാത്ത്, 7.30 pm