ലിവർപൂൾ ജയം
Thursday, February 22, 2024 10:55 PM IST
ലിവർപൂൾ: രണ്ടാം പകുതിയിൽ നാലു ഗോളുകളുമായി ലിവർപൂൾ, ലൂട്ടൻ ടൗണിനെ തകർത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ 4-1ന് ലൂട്ടനെ തോല്പിച്ച് ഒന്നാം സ്ഥാനത്തെ പോയിന്റ് ഉയർത്തി.
26 കളിയിൽ 60 പോയിന്റുമായി ലിവർപൂൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള (56 പോയിന്റ്) പോയിന്റ് വ്യത്യാസം നാലാക്കി.