ബയേണിന് തോൽവി; പിഎസ്ജി ജയിച്ചു
Friday, February 16, 2024 3:23 AM IST
റോം: അഞ്ചു ദിവസത്തിനിടെ ബയേണ്‍ മ്യൂണിക്കിന് രണ്ടാമത്തെ തോൽവി. ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേർ ലെവർകൂസനോട് തോറ്റതിനു പിന്നാലെ യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ ബയേണ്‍ എവേ മത്സരത്തിൽ ലാസിയോയോട് 1-0ന് തോറ്റു.
സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ പാരീസ് സെന്റ് ജെർമയിൻ മറുപടിയില്ലാത്ത രണ്ടു ഗോളിന് റയൽ സോസിദാദിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ കിലിയൻ എംബപ്പെയും (58’) ബ്രാഡ്ലി ബാർകോളയും (70’) നേടിയ ഗോളുകളാണ് പിഎസ്ജിക്കു ജയമൊരുക്കിയത്. ഇതോടെ എംബാപ്പെ ചാന്പ്യൻസ് ലീഗിൽ തുടർച്ചയായ 10 ഹോം മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനായി.