ചെ​​ന്നൈ: അ​​ടി​​യും ത​​ട​​യു​​മാ​​യി ഇ​​ന്നു മു​​ത​​ൽ വോ​​ളി​​ബോ​​ൾ ആ​​ര​​വ​​ത്തി​​നു തു​​ട​​ക്കം. പ്രൈം ​​വോ​​ളി​​ബോ​​ൾ സീ​​സ​​ണ്‍ മൂ​​ന്നി​​ന് ഇ​​ന്ന് ചെ​​ന്നൈ​​യി​​ലാണ് തു​​ട​​ക്കമാകുക. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഡി​​ഫെ​​ൻ​​ഡേ​​ഴ്സ് ആ​​തി​​ഥേ​​യ​​രാ​​യ ചെ​​ന്നൈ ബ്ലി​​റ്റ്സി​​നെ നേ​​രി​​ടും. വൈ​​കു​​ന്നേ​​രം 6.30നാ​​ണ് മ​​ത്സ​​രം.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു ടോ​​ർ​​പി​​ഡോ​​സ് കോ​​ൽ​​ക്ക​​ത്ത ത​​ണ്ട​​ർ​ബോ​​ൾ​​ട്ടി​​നെ നേ​​രി​​ടും. രാ​​ത്രി 8.30നാ​​ണ് ഈ ​​പോ​​രാ​​ട്ടം. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് കൊ​​ച്ചി ബ്ലൂ​​സ്പൈ​​ക്കേ​​ഴ്സ്, കോ​​ഴി​​ക്കോ​​ട് ഹീ​​റോ​​സ് എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ടീ​​മു​​ക​​ൾ പ്രൈം​​വോ​​ളി​​യി​​ലു​​ണ്ട്.

മ​​ല​​യാ​​ളി​​ക​​ൾ 35

ഒ​​ന്പ​​ത് ടീ​​മു​​ക​​ളി​​ലാ​​യി 35 മ​​ല​​യാ​​ളി ക​​ളി​​ക്കാ​​ർ മൂ​​ന്നാം സീ​​സ​​ണ്‍ പ്രൈം​​വോ​​ളി പോ​​രാ​​ട്ട രം​​ഗ​​ത്തു​​ണ്ട്. ക​​ന്നി​​ക്കാ​​രാ​​യ ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സി​​നു​​വേ​​ണ്ടി​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ല​​യാ​​ളി​​ക​​ൾ ക​​ളി​​ക്കു​​ന്ന​​ത്. ഏ​​ഴ് മ​​ല​​യാ​​ളി​​ക​​ളാ​​ണ് ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സി​​ൽ. കൊ​​ച്ചി ബ്ലൂ​​സ്പൈ​​ക്കേ​​ഴ്സി​​ൽ ആ​​റ് മ​​ല​​യാ​​ളി​​ക​​ളു​​ണ്ട്. കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സി​​ന്‍റെ സൂ​​പ്പ​​ർ താ​​ര​​മാ​​യി​​രു​​ന്ന അ​​ജി​​ത് ലാ​​ൽ ഇ​​ത്ത​​വ​​ണ മും​​ബൈ മി​​റ്റി​​യോ​​ർസി​​നു​​വേ​​ണ്ടി ഇ​​റ​​ങ്ങും.

ക​​ളി​​ക്കാ​​ർ​​ക്കൊ​​പ്പം പ​​രി​​ശീ​​ല​​ക​​രാ​​യും മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​മു​​ണ്ട്. കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സി​​ന്‍റെ ഇ.​​കെ. കി​​ഷോ​​ർ​​കു​​മാ​​ർ, ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സി​​ന്‍റെ മ​​നോ​​ജ് എ​​സ്. നാ​​യ​​ർ, മും​​ബൈ മി​​റ്റി​​യോ​​ർസി​​ന്‍റെ സ​​ണ്ണി ജോ​​സ​​ഫ് എ​​ന്നി​​വ​​രാ​​ണ് പ​​രി​​ശീ​​ല​​ക​​രാ​​യി മൂ​​ന്നാം സീ​​സ​​ണ്‍ പ്രൈം​​വോ​​ളി​​യി​​ലു​​ള്ള മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​ങ്ങ​​ൾ. സ​ഹ​പ​രി​ശീ​ലക​രാ​യി കാ​ലി​ക്ക​ട്ടി​ൽ പി.​എ. അ​ഹ​മ്മ​ദ് ഫാ​യി​സ്, ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​ൽ ലി​ജോ ജോ​ൺ എ​ന്നി​വ​രു​മു​ണ്ട്. വി​​വി​​ധ ടീ​​മു​​ക​​ളി​​ലെ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ:

ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സ്: അ​​നു ജ​​യിം​​സ്, യു. ​​ജെ​​ൻ​​ഷാ​​ദ്, കെ. ​​ആ​​ന​​ന്ദ്, അ​​മ​​ൽ കെ. ​​തോ​​മ​​സ്, അ​​ല​​ൻ, ഇ​​ൻ​​സ​​മാം, ഫാ​​യി​​സ്.

കോ​​ൽ​​ക്ക​​ത്ത ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട്സ്: കെ. ​​രാ​​ഹു​​ൽ, അ​​ർ​​ജു​​ൻ നാ​​ഥ്.

ഹൈ​​ദ​​രാ​​ബാ​​ദ് ബ്ലാ​​ക്ക്ഹോ​​ക്ക്സ്: എം.​​വി. ലാ​​ൽ​​സ​​ജ​​ൻ, ജോ​​ണ്‍ ജോ​​സ​​ഫ്, പി. ​​ഹേ​​മ​​ന്ദ്.

കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ്: ഷ​​ഫീ​​ഖ് റ​​ഹ്മാ​​ൻ, അ​​ല​​ൻ ആ​​ഷി​​ഖ്.

മും​​ബൈ മി​​റ്റി​​യോർ​​സ്: അ​​ജി​​ത്‌​ലാ​​ൽ, അ​​ര​​വി​​ന്ദ​​ൻ.

കൊ​​ച്ചി ബ്ലൂ​​സ്പൈ​​ക്കേ​​ഴ്സ്: എ​​ൻ. ജി​​തി​​ൻ, സി.​​കെ. ര​​തീ​​ഷ്, കെ. ​​സ​​ച്ചി​​ൻ, എ​​റി​​ൻ വ​​ർ​​ഗീ​​സ്, ജോ​​ർ​​ജ് ആ​​ന്‍റ​​ണി, ജി​​ബി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ.


അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഡി​​ഫെ​​ൻ​​ഡേ​​ഴ്സ്: ഷോ​​ണ്‍ ജോ​​ണ്‍, ടി. ​​ശ്രീ​​കാ​​ന്ത്.

ബം​​ഗ​​ളൂ​​രു ടോ​​ർ​​പി​​ഡോ​​സ്: ഐി​​ൻ ജോ​​സ​​ഫ്, പി.​​വി. ജി​​ഷ്ണു, മു​​ഹ​​മ്മ​​ദ് ഇ​​ഖ്ബാ​​ൽ, എം.​​സി. മു​​ജീ​​ബ്, നി​​സാം മു​​ഹ​​മ്മ​​ദ്, ടി.​​ആ​​ർ. സേ​​തു.

ചെ​​ന്നൈ ബ്ലി​​റ്റ്സ്: ജി.​​എ​​സ്. അ​​ഖി​​ൽ, ടി. ​​സാ​​യ​​ന്ത്, ജോ​​ബി​​ൻ വ​​ർ​​ഗീ​​സ്.

സൂ​​പ്പ​​ർ 5 ആദ്യമായി

മു​​ൻ സീ​​സ​​ണു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് 2024 സീ​​സ​​ണി​​ൽ സൂ​​പ്പ​​ർ ഫൈ​​വ് റൗ​​ണ്ട് ഉ​​ണ്ടെ​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക​​ത. മു​​ൻ സീ​​സ​​ണു​​ക​​ളി​​ൽ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ആ​​ദ്യ നാ​​ല് സ്ഥാ​​ന​​ക്കാ​​ർ നേ​​രി​​ട്ട് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ലെ ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ക്കാ​​ർ സൂ​​പ്പ​​ർ ഫൈ​​വി​​ൽ ക​​ളി​​ക്കും. മാ​​ർ​​ച്ച് 11 മു​​ത​​ൽ 18വ​​രെ​​യാ​​ണ് സൂ​​പ്പ​​ർ ഫൈ​​വ് പോ​​രാ​​ട്ടം. റൗ​​ണ്ട് റോ​​ബി​​ൻ രീ​​തി​​യി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന സൂ​​പ്പ​​ർ ഫൈ​​വി​​ൽ ഒ​​ന്നാ​​മ​​ത് എ​​ത്തു​​ന്ന ടീം ​​നേ​​രി​​ട്ട് ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റും. ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ർ ത​​മ്മി​​ൽ ശേ​​ഷി​​ക്കു​​ന്ന ഫൈ​​ന​​ൽ സ്പോ​​ട്ടി​​നാ​​യി എ​​ലി​​മി​​നേ​​റ്റ​​ർ ക​​ളി​​ക്കും. ജ​​യി​​ക്കു​​ന്ന ടീം ​​ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കും. എ​​ലി​​മി​​നേ​​റ്റ​​ർ മാ​​ർ​​ച്ച് 19നും ​​ഫൈ​​ന​​ൽ 21നും ​​അ​​ര​​ങ്ങേ​​റും.

കൊ​​ച്ചി​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ

Vs ​കാ​​ലി​​ക്ക​​ട്ട് ഫെ​​ബ്രു​​വ​​രി 16 8.30 pm
Vs ​ചെ​​ന്നൈ ഫെ​​ബ്രു​​വ​​രി 20 6.30 pm
Vs ​ബം​​ഗ​​ളൂ​​രു ഫെ​​ബ്രു​​വ​​രി 23 8.30 pm
Vs ​മും​​ബൈ ഫെ​​ബ്രു​​വ​​രി 25 8.30 pm
Vs ​കോ​​ൽ​​ക്ക​​ത്ത ഫെ​​ബ്രു​​വ​​രി 27 6.30 pm
Vs ​അ​​ഹ​​മ്മ​​ദാ​​ബാ​​ദ് മാ​​ർ​​ച്ച് 03 8.30 pm
Vs ​ഡ​​ൽ​​ഹി മാ​​ർ​​ച്ച് 05 6.30 pm
Vs ​ഹൈ​​ദ​​രാ​​ബാ​​ദ് മാ​​ർ​​ച്ച് 09 6.30 p

കാ​​ലി​​ക്ക​​ട്ടി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ൾ

Vs ​കൊ​​ച്ചി ഫെ​​ബ്രു​​വ​​രി 16 8.30 pm
Vs ​ഡ​​ൽ​​ഹി ഫെ​​ബ്രു​​വ​​രി 23 6.30 pm
Vs ​കോ​​ൽ​​ക്ക​​ത്ത ഫെ​​ബ്രു​​വ​​രി 25 6.30 pm
Vs ​മും​​ബൈ ഫെ​​ബ്രു​​വ​​രി 28 6.30 pm
Vs ​ഹൈ​​ദ​​രാ​​ബാ​​ദ് മാ​​ർ​​ച്ച് 02 6.30 pm
Vs ​ബം​​ഗ​​ളൂ​​രു മാ​​ർ​​ച്ച് 06 6.30 pm
Vs ​അ​​ഹ​​മ്മ​​ദാ​​ബാ​​ദ് മാ​​ർ​​ച്ച് 08 8.30 pm
Vs ​ചെ​​ന്നൈ മാ​​ർ​​ച്ച് 10 6.30 pm m