ബാഡ്മിന്റണിൽ ഇന്ത്യൻ ജയം
Thursday, February 15, 2024 12:07 AM IST
ക്വലാലംപുർ: 2024 ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാന്പ്യൻഷിപ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്ത്യ 4-1ന് ഹോങ്കോംഗിനെ തോൽപ്പിച്ചു.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ തോൽവിയായിരുന്നു ഇന്ത്യയെ 5-0ന്റെ ജയത്തിൽനിന്ന് അകറ്റിയത്. 21-18, 21-14ന് ലോംഗിനോട് പ്രണോയ് പരാജയപ്പെട്ടു.
മറ്റ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ജയം സ്വന്തമാക്കി. ഡബിൾസിൽ സൂപ്പർ സഖ്യമായ സാത്വിക്സായ്രാജ്- ചിരാഗ് ഷെട്ടി, എം.ആർ. അർജുൻ-ധ്രുവ് കപില എന്നിവരും ജയിച്ചു.
ജയത്തോടെ ഇന്ത്യ നോക്കൗട്ട് ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ചൈനയെ നേരിടും.