സിംബാബ്വെയിൽ ട്വന്റി-20ക്ക് ഇന്ത്യ
Wednesday, February 7, 2024 12:59 AM IST
ഹരാരെ: ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനു പിന്നാലെ ഇന്ത്യൻ പുരുഷ ടീം സിംബാബ്വെ പര്യടനം നടത്തും. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന 2024 ലോകകപ്പിനുശേഷം ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം.
പരന്പരയിൽ അഞ്ച് ട്വന്റി-20 മത്സരങ്ങൾ അരങ്ങേറും. ജൂലൈ ആറ് മുതൽ 14വരെയായി അഞ്ച് ട്വന്റി-20ക്കും ഹരാരെ വേദിയാകും.
ഇന്ത്യയും സിംബാബ്വെയും ഇതുവരെ എട്ട് ട്വന്റി-20 മത്സരങ്ങളിൽ നേർക്കുനേർ ഇറങ്ങി. അതിൽ ആറ് എണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ട് മത്സരത്തിന്റെ ഫലം സിംബാബ്വെയ്ക്ക് അനുകൂലമായിരുന്നു. 2022 ട്വന്റി-20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.