വി​​ശാ​​ഖ​​പ​​ട്ട​​ണം: യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​ന്‍റെ ക​​ന്നി ഡ​​ബി​​ൾ സെ​​ഞ്ചു​​റി, ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ആ​​റ് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം... ഇ​​താ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട് x ഇ​​ന്ത്യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​നം വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​ത്.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 253ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ച ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തി. ഹൈ​​ദ​​രാ​​ബാ​​ദ് ടെ​​സ്റ്റി​​ലേ​​റ്റ തോ​​ൽ​​വി​​ക്ക് തി​​രി​​ച്ച​​ടി ന​​ൽ​​കാ​​നു​​ള്ള സ​​ന്നാ​​ഹ​​മൊ​​രു​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ 171 റ​​ണ്‍​സ് ലീ​​ഡ് ഉ​​ണ്ട്. സ്കോ​​ർ: ഇ​​ന്ത്യ 396, 28/0. ഇം​​ഗ്ല​​ണ്ട് 253. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ജ​​യ്സ്വാ​​ളും (15) രോ​​ഹി​​ത് ശ​​ർ​​മ​​യും (13) മി​​ക​​ച്ച തു​​ട​​ക്ക​​മാ​​ണി​​ട്ട​​ത്.

ജ​​യ്സ്വാ​​ൾ ഡ​​ബി​​ൾ

179 നോ​​ട്ടൗ​​ട്ട് എ​​ന്ന​​നി​​ല​​യി​​ൽ ഒ​​ന്നാം​​ദി​​നം ബാ​​റ്റിം​​ഗ് അ​​വ​​സാ​​നി​​പ്പി​​ച്ച യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ ര​​ണ്ടാം​​ദി​​ന​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി. നേ​​രി​​ട്ട 227-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു ജ​​യ്സ്വാ​​ളി​​ന്‍റെ ഇ​​ര​​ട്ട ശ​​ത​​കം.

290 പ​​ന്തി​​ൽ ഏ​​ഴ് സി​​ക്സും 19 ഫോ​​റും അ​​ട​​ക്കം 209 റ​​ണ്‍​സു​​മാ​​യി ജ​​യ്സ്വാ​​ൾ മ​​ട​​ങ്ങി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ സ്കോ​​ർ 383ൽ ​​എ​​ത്തി​​യി​​രു​​ന്നു. ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 336 എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഇ​​ന്ന​​ലെ പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. വാ​​ല​​റ്റ​​ത്ത് ശോ​​ഭി​​ച്ച​​ത് അ​​ശ്വി​​ൻ മാ​​ത്ര​​മാ​​യി​​രു​​ന്നു.

ആ​​ർ. അ​​ശ്വി​​നൊ​​പ്പം (20) ഏ​​ഴാം വി​​ക്ക​​റ്റി​​ൽ 34 റ​​ണ്‍​സി​​ന്‍റെ​​യും കു​​ൽ​​ദീ​​പ് യാ​​ദ​​വി​​നൊ​​പ്പം (8 നോ​​ട്ടൗ​​ട്ട്) എ​​ട്ടാം വി​​ക്ക​​റ്റി​​ൽ 19 റ​​ണ്‍​സി​​ന്‍റെ​​യും കൂ​​ട്ടു​​കെ​​ട്ടി​​ലും യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ പ​​ങ്കാ​​ളി​​യാ​​യി. ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ പ​​ന്തി​​ൽ ഡീ​​പ്പ് ക​​വ​​റി​​ൽ​​വ​​ച്ച് ജോ​​ണി ബെ​​യ​​ർ​​സ്റ്റൊ​​യു​​ടെ ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​ണ് ജ​​യ്സ്വാ​​ൾ പു​​റ​​ത്താ​​യ​​ത്.

ഇം​​ഗ്ല​​ണ്ടി​​നാ​​യി ആ​​ൻ​​ഡേ​​ഴ്സ​​ണ്‍, ഷൊ​​യ്ബ് ബ​​ഷീ​​ർ, റെ​​ഹാ​​ൻ അ​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

ബും​​റ റി​​ക്കാ​​ർ​​ഡ്

ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 396ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ച​​ശേ​​ഷം ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ട് മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചു. സാ​​ക് ക്രൗ​​ളി​​യും (76) ബെ​​ൻ ഡ​​ക്ക​​റ്റും (21) ചേ​​ർ​​ന്നു​​ള്ള ഒ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 59 റ​​ണ്‍​സ് നേ​​ടി. ക്രൗ​​ളി പു​​റ​​ത്താ​​യ​​പ്പോ​​ൾ 114 റ​​ണ്‍​സ് ഇം​​ഗ്ലീ​​ഷ് അ​​ക്കൗ​​ണ്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു.


ര​​ണ്ടി​​ന് 122 എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ മാ​​ജി​​ക് സ്പെ​​ൽ. ജോ ​​റൂ​​ട്ടി​​നെ​​യും (5) ഒ​​ല്ലി പോ​​പ്പി​​നെ​​യും (23) പു​​റ​​ത്താ​​ക്കി​​യ ബും​​റ കാ​​ര്യ​​ങ്ങ​​ൾ ഇ​​ന്ത്യ​​യു​​ടെ വ​​രു​​തി​​യി​​ലേ​​ക്ക് എ​​ത്തി​​ച്ചു. പി​​ന്നാ​​ലെ ജോ​​ണി ബെ​​യ​​ർ​​സ്റ്റൊ​​യെ​​യും (25) അ​​പ​​ക​​ട​​കാ​​രി​​യാ​​യ ക്യാ​​പ്റ്റ​​ൻ ബെ​​ൻ സ്റ്റോ​​ക്സി​​നെ​​യും (47) ബും​​റ വീ​​ഴ്ത്തി.

സ്റ്റോ​​ക്സി​​നെ ക്ലീ​​ൻ ബൗ​​ൾ​​ഡാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടെ​​സ്റ്റ് ക​​രി​​യ​​റി​​ൽ ബും​​റ​​യു​​ടെ 150-ാം വി​​ക്ക​​റ്റാ​​യി​​രു​​ന്നു സ്റ്റോ​​ക്സി​​ലൂ​​ടെ എ​​ണ്ണ​​പ്പെ​​ട്ട​​ത്. അ​​തി​​വേ​​ഗ​​ത്തി​​ൽ 150 ടെ​​സ്റ്റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന ഇ​​ന്ത്യ​​ൻ പേസ് ബൗ​​ള​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡും ബും​​റ സ്വ​​ന്ത​​മാ​​ക്കി.

പി​​ന്നീ​​ട് വാ​​ല​​റ്റ​​ത്ത് ടോം ​​ഹാ​​ർ​​ട്ട്‌​ലി (21), ​ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ (6) എ​​ന്നി​​വ​​രെ​​യും പു​​റ​​ത്താ​​ക്കി ബും​​റ ആ​​റ് വി​​ക്ക​​റ്റ് തി​​ക​​ച്ചു. ഒ​​പ്പം ഇം​​ഗ്ല​​ണ്ടി​​നെ 253ൽ ​​ഒ​​തു​​ക്കു​​ക​​യും ചെ​​യ്തു.

ബു​​റ​​യ്ക്കൊ​​പ്പം മൂ​​ന്ന് വി​​ക്ക​​റ്റു​​മാ​​യി കു​​ൽ​​ദീ​​പ് യാ​​ദ​​വും ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗി​​ൽ തി​​ള​​ങ്ങി. അ​​ക്സ​​ർ പ​​ട്ടേ​​ൽ ഒ​​രു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

അ​​പൂ​​ർ​​വ സാ​​മ്യം...


ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 209 റ​​ണ്‍​സും ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്നാ​​ണ് പി​​റ​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന സ്കോ​​റു​​കാ​​ര​​ൻ 34 റ​​ണ്‍​സ് നേ​​ടി​​യ ശു​​ഭ്മാ​​ൻ ഗി​​ല്ലാ​​ണ്.

ഒ​​രു ബാ​​റ്റ​​ർ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ക​​യും ബാ​​ക്കി​​യാ​​രും 34 റ​​ണ്‍​സി​​നു മു​​ക​​ളി​​ൽ നേ​​ടാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ത് ര​​ണ്ടാം​​ത​​വ​​ണ.

2005ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ബ്ര​​യാ​​ൻ ലാ​​റ 226 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ ടീ​​മി​​ലെ ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന സ്കോ​​റു​​കാ​​ര​​ൻ 34 റ​​ണ്‍​സ് നേ​​ടി​​യ ഡ്വെ​​യ്ൻ ബ്രാ​​വോ ആ​​യി​​രു​​ന്നു.