വി​​ശാ​​ഖ​​പ​​ട്ട​​ണം: ഹൈ​​ദ​​രാ​​ബാ​​ദി​​ലെ തോ​​ൽ​​വി​​ക്ക് വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് തി​​രി​​ച്ച​​ടി ന​​ൽ​​കാ​​ൻ ടീം ​​ഇ​​ന്ത്യ. പ​​ട്ട​​ണ​​പ്ര​​വേ​​ശം വി​​ജ​​യ​​ത്തോ​​ടെ ആ​​ഘോ​​ഷി​​ച്ച് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ന് വി​​ശാ​​ഖ​​പ​​ട്ട​​ണം ഡോ. ​​വൈ.​​എ​​സ്. രാ​​ജ​​ശേ​​ഖ​​ര റെ​​ഡ്ഡി സ്റ്റേ​​ഡി​​യ​​ത്തി​​ൽ തുടങ്ങും.

രാ​​വി​​ലെ 9.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ആ​​ദ്യ ടെ​​സ്റ്റി​​ൽ 28 റ​​ണ്‍​സി​​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ലാ​​ണ് ഇ​​ന്ത്യ. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 190 റ​​ണ്‍​സ് ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

70 റ​​ണ്‍​സി​​ൽ അ​​ധി​​കം ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷം ഇ​​ന്ത്യ ഹോം ​​ടെ​​സ്റ്റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ടെ​​സ്റ്റ് ജ​​യ​​മു​​ള്ള ടീം ​​എ​​ന്ന നേ​​ട്ട​​വും ഇം​​ഗ്ല​​ണ്ട് സ്വ​​ന്ത​​മാ​​ക്കി (15). 2000നു​​ശേ​​ഷം 22 മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ അ​​ഞ്ചാം ജ​​യ​​മാ​​ണ്.

രാ​​ഹു​​ൽ, ജ​​ഡേ​​ജ ഇ​​ല്ല; പ​​ക​​രം ആ​​ര്?

ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്കൊ​​പ്പം കെ.​​എ​​ൽ. രാ​​ഹു​​ൽ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ന്നി​​വ​​ർ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പ്. ഫി​​റ്റ്ന​​സ് പ്ര​​ശ്ന​​ത്തി​​ന്‍റെ പേ​​രി​​ൽ ഇ​​രു​​വ​​രും ര​​ണ്ടാം ടെ​​സ്റ്റി​​ൽ ക​​ളി​​ക്കി​​ല്ല. രാ​​ഹു​​ലി​​നു പ​​ക​​രം പു​​തു​​മു​​ഖം ര​​ജ​​ത് പാ​​ട്ടീ​​ദാ​​ർ, സ​​ർ​​ഫ്രാ​​സ് ഖാ​​ൻ എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ൾ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ജ​​ഡേ​​ജ​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യി കു​​ൽ​​ദീ​​പ് യാ​​ദ​​വ് ആ​​യി​​രി​​ക്കും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക.

ഹൈ​​ദ​​രാ​​ബാ​​ദ് ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി മി​​ക​​ച്ച ക​​ളി കാ​​ഴ്ച​​വ​​ച്ച​​വ​​രാ​​ണ് രാ​​ഹു​​ലും ജ​​ഡേ​​ജ​​യും. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്നും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ടും വി​​ക്ക​​റ്റ് ജ​​ഡേ​​ജ വീ​​ഴ്ത്തി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 87 റ​​ണ്‍​സു​​മാ​​യി ടോ​​പ് സ്കോ​​റ​​റു​​മാ​​യി.

കെ.​​എ​​ൽ. രാ​​ഹു​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 86ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 22ഉം ​​റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ അ​​ഭാ​​വം ഇ​​ന്ത്യ​​ക്ക് ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​കും, പ്ര​​ത്യേ​​കി​​ച്ച് സൂ​​പ്പ​​ർ ബാ​​റ്റ​​ർ വി​​രാ​​ട് കോ​​ഹ്‌​ലി ​കു​​ടും​​ബ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ൽ ടീ​​മി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ.


ആ​​ൻ​​ഡേ​​ഴ്സ​​ണ്‍, ബ​​ഷീ​​ർ ക​​ളി​​ക്കും

ഇ​​ന്ന​​ലെ​​ത്ത​​ന്നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ പ്ര​​ഖ്യാ​​പി​​ച്ചാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ വ​​ര​​വ്. ആ​​ദ്യ ടെ​​സ്റ്റി​​ലും സ​​മാ​​ന നീ​​ക്കം ഇം​​ഗ്ല​​ണ്ട് ന​​ട​​ത്തി​​യി​​രു​​ന്നു. പേ​​സ് ബൗ​​ള​​ർ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​താ​​ണ് ശ്ര​​ദ്ധേ​​യം.

പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ സ്പി​​ന്ന​​ർ ജാ​​ക്ക് ലീ​​ച്ചി​​നു പ​​ക​​ര​​മാ​​യി പു​​തു​​മു​​ഖം ഷൊ​​യ്ബ് ബ​​ഷീ​​ർ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​തും ശ്ര​​ദ്ധേ​​യം. ബ​​ഷീ​​റി​​ന് വീ​​സ ല​​ഭി​​ക്കാ​​ൻ വൈ​​കി​​യ​​തി​​നാ​​ൽ ആ​​ദ്യ ടെ​​സ്റ്റി​​നു മു​​ന്പ് ടീ​​മി​​നൊ​​പ്പം ചേ​​രാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

മാ​​ർ​​ക്ക് വു​​ഡി​​നു പ​​ക​​ര​​മാ​​യാ​​ണ് ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ എ​​ത്തു​​ന്ന​​ത്. ആ​​ദ്യ ടെ​​സ്റ്റി​​ലേ​​തു​​പോ​​ലെ ഒ​​രു പേ​​സ​​ർ എ​​ന്ന ത​​ന്ത്ര​​മാ​​ണ് ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ഇം​​ഗ്ല​​ണ്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ഇം​​ഗ്ല​​ണ്ട് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ൻ: സാ​​ക്ക് ക്രൗ​​ളി, ബെ​​ൻ ഡ​​ക്ക​​റ്റ്, ഒ​​ല്ലി പോ​​പ്, ജോ ​​റൂ​​ട്ട്, ജോ​​ണി ബെ​​യ​​ർ​​സ്റ്റൊ, ബെ​​ൻ സ്റ്റോ​​ക്സ് (ക്യാ​​പ്റ്റ​​ൻ), ബെ​​ൻ ഫോ​​ക്സ്, റെ​​ഹാ​​ൻ അ​​ഹ​​മ്മ​​ദ്, ടോം ​​ഹാ​​ർ​​ട്ട്‌​ലി, ​ഷൊ​​യ്ബ് ബ​​ഷീ​​ർ, ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍.



പി​​ച്ചും ച​​രി​​ത്ര​​വും

സ്പി​​ന്നി​​നെ തു​​ണ​​യ്ക്കു​​ന്ന പി​​ച്ചാ​​ണ് വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ലേ​​ത്. എ​​ന്നാ​​ൽ, തു​​ട​​ക്ക​​ത്തി​​ൽ പേ​​സ​​ർ​​മാ​​ർ​​ക്ക് സ്വിം​​ഗ് ല​​ഭി​​ക്കും. ബാ​​റ്റ​​ർ​​മാ​​രു​​ടെ പ​​റു​​ദീ​​സ​​യാ​​യാ​​ണ് വി​​ശാ​​ഖ​​പ​​ട്ട​​ണം പൊ​​തു​​വേ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.

ഇ​​ന്ത്യ ഇ​​വി​​ടെ ക​​ളി​​ച്ച ര​​ണ്ട് ടെ​​സ്റ്റി​​ലും ജ​​യം നേ​​ടി​​യ ച​​രി​​ത്ര​​മാ​​ണു​​ള്ള​​ത്. 2016ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​ദ്യ ടെ​​സ്റ്റ്. അ​​ന്ന് 246 റ​​ണ്‍​സി​​ന് ഇ​​ന്ത്യ ജ​​യി​​ച്ചു. 2019ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 203 റ​​ണ്‍​സി​​നും ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി.

​​ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം ടെ​​സ്റ്റി​​നാ​​യി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 2000 കു​​ട്ടി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ പ്ര​​വേ​​ശ​​നം ന​​ൽ​​കു​​മെ​​ന്ന് ആ​​ന്ധ്ര ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​സി​​എ) അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലേ​​ക്ക് കു​​ട്ടി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​രെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​നീ​​ക്കം.