ഇന്റർ വീണ്ടും ടോപ്പിൽ
Tuesday, January 30, 2024 12:28 AM IST
ഫിറൻസി: ഇറ്റാലിയൻ സിരി എ ഫുട്ബോളിൽ ഇന്റർ മിലാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലൗടാരോ മാർട്ടിനസ് 14-ാം മിനിറ്റിൽ നേടിയ ഗോളിൽ ഇന്റർ 1-0നു ഫിയോറെന്റീനയെ തോൽപ്പിച്ചു. ജയത്തോടെ ഇന്ററിന്റെ പോയിന്റ് 55 ആയി. 53 പോയിന്റുള്ള യുവന്റസാണു രണ്ടാമത്.