ലീഡ് വഴങ്ങി കേരളം
Saturday, January 27, 2024 11:51 PM IST
പാറ്റ്ന: ബിഹാറിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 74.3 ഓവറിൽ 227നു പുറത്തായി.
തുടർന്ന് ക്രീസിലെത്തിയ ബിഹാർ രണ്ടാംദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 270 റണ്‍സ് നേടി. കേരളത്തിനായി ആറാം നന്പറായി ക്രീസിലെത്തിയ ശ്രേയസ് ഗോപാൽ (137) സെഞ്ചുറി നേടി.