സൂപ്പർ സെമി
Tuesday, January 23, 2024 12:45 AM IST
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ നാളെ മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾ. ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഗ്രൂപ്പ് ഡിയിൽ ഒഡീഷ 3-2ന് ഗോവയെ കീഴടക്കി സെമിയിൽ പ്രവേശിച്ചു.
നാളെ നടക്കുന്ന ആദ്യ സെമിയിൽ ഈസ്റ്റ് ബംഗാൾ ജംഷഡ്പുർ എഫ്സിയെ നേരിടും. മോഹൻ ബഗാനെ കീഴടക്കി ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഈസ്റ്റ് ബംഗാളിന്റെ വരവ്. ഗ്രൂപ്പ് ബിയിൽ ചാന്പ്യന്മാരാണ് ജംഷഡ്പുർ. ഗ്രൂപ്പ് സി ചാന്പ്യന്മാരായ മുംബൈ സിറ്റിയാണ് ഒഡീഷയുടെ സെമി എതിരാളി.