ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ​​നി​​ന്ന് ബാ​​റ്റ​​ർ ഹാ​​രി ബ്രൂ​​ക്ക് പി​ന്മാ​​റി. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ലാ​​ണ് പി​ന്മാ​​റ്റം.

25ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​നാ​​യി ഇ​​ന്ന​​ലെ ഇം​​ഗ്ല​​ണ്ട് ടീം ​​എ​​ത്താ​​നി​​രി​​ക്കേ​​യാ​​ണ് ബ്രൂ​​ക്കി​​ന്‍റെ പി​ന്മാ​​റ്റം. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി യു​​എ​​ഇ​​യി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ന്‍റെ ടീം ​​ക്യാ​​ന്പ്. യു​​എ​​ഇ​​യി​​ൽ​​നി​​ന്ന് ബ്രൂ​​ക്ക് സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഹാ​​രി ബ്രൂ​​ക്കി​​നു പ​​ക​​രം ഡാ​​ൻ ലോ​​റ​​ൻ​​സി​​നെ ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി.


അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യി​​ൽ പ​​ര​​ന്പ​​ര ജ​​യി​​ക്കു​​ക എ​​ന്ന ഇം​​ഗ്ലീ​​ഷ് സ്വ​​പ്ന​​ത്തി​​നു ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണ് ഹാ​​രി ബ്രൂ​​ക്കി​​ന്‍റെ അ​​ഭാ​​വം. ഇം​ഗ്ല​ണ്ടി​ന്‍റെ ബാ​സ്ബോ​ൾ ക്രി​ക്ക​റ്റി​ലെ നി​ർ​ണാ​യ സാ​ന്നി​ധ്യ​മാ​ണ് ബ്രൂ​ക്ക്. 2022 സെ​​പ്റ്റം​​ബ​​റി​​ൽ അ​​ര​​ങ്ങേ​​റി​​യ ബ്രൂ​​ക്ക് ഇ​​തു​​വ​​രെ 12 ടെ​​സ്റ്റി​​ൽ​​നി​​ന്ന് നാ​​ല് സെ​​ഞ്ചു​​റി​​യും ഏ​​ഴ് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മ​​ട​​ക്കം 1181 റ​​ണ്‍​സ് നേ​​ടി.