ചാന്പ്യനു വിജയാരംഭം
Tuesday, January 16, 2024 10:48 PM IST
അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ നിലവിലെ ചാന്പ്യനായ സെനഗലിനു ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജയം.
ഗ്രൂപ്പ് സിയിൽ സെനഗൽ 3-0ന് ഗാംബിയയെ കീഴടക്കി. ലാമിൻ കമാറയുടെ (52’, 86’) ഇരട്ടഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാമറൂണും ഗ്വിനിയയും 1-1 സമനിലയിൽ പിരിഞ്ഞു.