വനിതാ പ്രീമിയർ ലീഗിനു രണ്ടു വേദി
Saturday, January 13, 2024 3:19 AM IST
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് രണ്ടാം സീസണ് മത്സരങ്ങൾക്കു ഡൽഹിയും ബംഗളൂരുവും വേദിയാകും.
ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെയാണ് മത്സരങ്ങൾ. മത്സരങ്ങളുടെ ആദ്യ പാദം ബംഗളൂരുവിലും നോക്കൗട്ട് ഉൾപ്പെടെ രണ്ടാം പാദ മത്സരങ്ങൾ ഡൽഹിയിലുമായിട്ട് നടക്കും. അഞ്ചു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാകുക.