ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ് ഇന്നു മുതൽ
Wednesday, December 27, 2023 12:21 AM IST
കോട്ടയം: 47-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ഫെബ്രുവരിയിൽ ഭുവനേശ്വറിൽ നടക്കുന്ന 73-ാമത് ദേശീയ ചാന്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഇതിലൂടെയാകും തെരഞ്ഞെടുക്കുക.
നാലു മുതൽ 11 വരെയാണ് ദേശീയ ചാന്പ്യൻഷിപ്. സംസ്ഥാന ചാന്പ്യൻഷിപ്പിന് മഞ്ചേരി ഗവ. ബോയിസ് എച്ച്എസ്എസ് ആണ് വേദിയാകുക. 14 ജില്ലകളിൽനിന്നായി ആണ്-പെണ് വിഭാഗത്തിലായി 350 കളിക്കാരെത്തും. ആണ്‍കുട്ടികളിൽ കോട്ടയവും പെണ്‍കുട്ടികളിൽ കോഴിക്കോടുമാണ് നിലവിലെ ചാന്പ്യന്മാർ.