ഹാർദിക് ഐപിഎല്ലിൽ ഉണ്ടാകില്ല
Sunday, December 24, 2023 12:58 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി നിയമിതനായ ഹാർദിക് പാണ്ഡ്യ കളിച്ചേക്കില്ല. ലോകകപ്പിനിടെയാണ് ഹാർദിക്കിന് കാൽക്കുഴയ്ക്കു പരിക്കേറ്റത്. പരിക്ക് ഭേദമാകാത്തതിനാൽ എപിഎൽ നഷ്ടമാകുന്നമെന്നാണ് വിവരം.
അഫ്ഗാനിസ്ഥാനെയുടെ ട്വന്റി-20 പരന്പരയിലും ഹാർദിക് ഉണ്ടായേക്കില്ല. പരിക്കിനെത്തുർന്ന് ഇന്ത്യൻ ഓൾറൗണ്ടർക്ക് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ട്വന്റി-20 പരന്പര, ദക്ഷിണാഫ്രിയ്ക്കെതിരേ നടന്ന ഏകദിന ട്വന്റി-20 മത്സരങ്ങളും ഹാർദിക്കിനു നഷ്ടപ്പെട്ടിരുന്നു.
ഗുജറാത്ത് ടൈറ്റൻസിൽനിന്നാണ് ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയത്. ഹാർദിക് ഇല്ലെങ്കിൽ മുംബൈ ആര് നയിക്കുമെന്ന ചോദ്യം ഉയർന്നു. പത്ത് വർഷത്തോളം മുംബൈയുടെ നായകനായിരുന്ന രോഹിത് ശർമയെ മാറ്റിയാണ് ഹാർദിക്കിനെ ക്യാപ്റ്റനാക്കി ടീം മാനേജ്മെന്റ് ഒരാഴ്ച മുന്പ് പ്രഖ്യാപിച്ചത്.