കേരളം പുറത്ത്
Friday, December 22, 2023 12:16 AM IST
കൊച്ചി: കാഴ്ചപരിമിതരുടെ നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കു യോഗ്യത നേടാതെ കേരളം പുറത്ത്.
ഇന്നലെ നടന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചെങ്കിലും ഗ്രൂപ്പ് സിയില്‍ മൂന്നു മത്സരങ്ങള്‍ ജയിച്ച ഉത്തര്‍പ്രദേശും ഒഡീഷയും സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു.