ഇന്ത്യ x ജർമനി
Thursday, December 14, 2023 12:23 AM IST
ക്വലാലംപുർ: എഫ്ഐഎച്ച് പുരുഷ ഹോക്കി ജൂണിയർ ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ജർമനിയെ നേരിടും.
2021ൽ സെമിയിൽ ജർമനിയോട് പരാജയപ്പെട്ടതിന്റെ കണക്ക് തീർക്കാനുള്ള അവസരമാണിത്. 2001, 2016 ലോകകപ്പ് ഇന്ത്യ നേടിയിട്ടുണ്ട്. ആറ് തവണ ജർമനി ലോകത്തിന്റെ നെറുകയിലെത്തി. ഇന്നു നടക്കുന്ന മറ്റൊരു സെമിയിൽ ഫ്രാൻസും സ്പെയിനും കൊന്പുകോർക്കും.