ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത കാ​​​യി​​​ക​​​ബ​​​ഹു​​​മ​​​തി​​​യാ​​​യ ധ്യാ​​​ൻ​​​ച​​​ന്ദ് ഖേ​​​ൽ​​​ര​​​ത്ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പു​​​രു​​​ഷ ഡ​​​ബി​​​ൾ​​​സ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ജോ​​​ഡി​​​ക​​​ളാ​​​യ സാ​​​ത്വി​​​ക് സാ​​​യി​​​രാ​​​ജ് - ചി​​​രാ​​​ഗ് ഷെ​​​ട്ടി സ​​​ഖ്യ​​​ത്തെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു. ക്രി​​​ക്ക​​​റ്റ് താ​​​രം മു​​​ഹ​​​മ്മ​​​ദ് ഷ​​​മി, മ​​​ല​​​യാ​​​ളി​​​താ​​​രം എം. ​​​ശ്രീ​​​ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​രെ അ​​​ർ​​​ജു​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ കാ​​​യി​​​ക ബ​​​ഹു​​​മ​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ന പു​​​ര​​​സ്കാ​​​ര​​​പ​​​ട്ടി​​​ക​​​യി​​​ൽ ഷ​​​മി​​​യു​​​ടെ പേ​​​രു​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ബി​​​സി​​​സി​​​ഐ കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് പ്ര​​​ത്യേ​​​ക അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. 33കാ​​​ര​​​നാ​​​യ ഷ​​​മി ഇ​​​ന്ത്യ വേ​​​ദി​​​യാ​​​യ ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചി​​​രു​​​ന്നു. 24 വി​​​ക്ക​​​റ്റ് നേ​​​ടി​​​യ ഷ​​​മി​​​യാ​​​യി​​​രു​​​ന്നു ഫൈ​​​ന​​​ലി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​യു​​​ടെ ടോ​​​പ് വി​​​ക്ക​​​റ്റ് സ്കോ​​​റ​​​ർ. പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​ർ:

മേ​​​ജ​​​ർ ധ്യാ​​​ൻ​​​ച​​​ന്ദ് ഖേ​​​ൽ​​​ര​​​ത്ന അ​​​വാ​​​ർ​​​ഡ്

സാ​​​ത്വി​​​ക് സാ​​​യി​​​രാ​​​ജ്, ചി​​​രാ​​​ഗ് ഷെ​​​ട്ടി (ബാ​​​ഡ്മി​​​ന്‍റ​​​ണ്‍).

അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ്

മു​​​ഹ​​​മ്മ​​​ദ് ഷ​​​മി (ക്രി​​​ക്ക​​​റ്റ്), അ​​​ജ​​​യ് റെ​​​ഡ്ഡി (ബ്ലൈ​​​ൻ​​​ഡ് ക്രി​​​ക്ക​​​റ്റ്) ഓ​​​ജ​​​സ് പ്ര​​​വീ​​​ണ്‍ ദേ​​​വ്ട്ടാ​​​ലെ, അ​​​ദി​​​തി ഗോ​​​പി​​​ച​​​ന്ദ് സ്വാ​​​മി (അ​​​ന്പെ​​​യ്ത്ത്), ശീ​​​ത​​​ൾ ദേ​​​വി (പാ​​​രാ അ​​​ന്പെ​​​യ്ത്ത്), പാ​​​രു​​​ൾ ചൗ​​​ധ​​​രി, എം. ​​​ശ്രീ​​​ശ​​​ങ്ക​​​ർ (അ​​​ത്‌ലറ്റി​​​ക്സ്), മു​​​ഹ​​​മ്മ​​​ദ് ഹു​​​സാ​​​മു​​​ദ്ദീ​​​ൻ (ബോ​​​ക്സിം​​​ഗ്), ആ​​​ർ. വൈ​​​ശാ​​​ലി (ചെ​​​സ്), ദി​​​വ്യാ​​​കൃ​​​തി സിം​​​ഗ്, അ​​​നു​​​ഷ് അ​​​ഗ​​​ർ​​​വ​​​ല്ല (അ​​​ശ്വാ​​​ഭ്യാ​​​സം), ദി​​​ക്ഷ ദാ​​​ഗ​​​ർ (ഗോ​​​ൾ​​​ഫ്), കൃ​​​ഷ​​​ൻ ബ​​​ഹ​​​ദൂ​​​ർ പ​​​ഥ​​​ക്, സു​​​ശീ​​​ല ചാ​​​നു (ഹോ​​​ക്കി), പി​​​ങ്കി (ലോ​​​ണ്‍ ബോ​​​ൾ), ഐ​​​ശ്വ​​​രി പ്ര​​​താ​​​പ് സിം​​​ഗ് തോ​​​മ​​​ർ (ഷൂ​​​ട്ടിം​​​ഗ്), അ​​​ന്തിം പം​​​ഗ​​​ൽ (ഗു​​​സ്തി), അ​​​യ്ഹി​​​ക മു​​​ഖ​​​ർ​​​ജി (ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ്).

ധ്യാ​​​ൻ​​​ച​​​ന്ദ് ലൈ​​​ഫ് ടൈം ​​​അ​​​വാ​​​ർ​​​ഡ്

ക​​​വി​​​ത (ക​​​ബ​​​ഡി), മ​​​ഞ്ജു​​​ഷ ക​​​ൻ​​​വ​​​ർ (ബാ​​​ഡ്മി​​​ന്‍റ​​​ണ്‍) വി​​​നീ​​​ത് കു​​​മാ​​​ർ ശ​​​ർ​​​മ (ഹോ​​​ക്കി).

ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ർ​​​ഡ്

ഗ​​​ണേ​​​ഷ് പ്ര​​​ഭാ​​​ക​​​ര​​​ൻ (മ​​​ല്ല​​​ഖാം​​​ബ്), മ​​​ഹാ​​​വീ​​​ർ സൈ​​​നി (പാ​​​രാ അ​​​ത്‌ലറ്റി​​​ക്സ്), ല​​​ളി​​​ത് കു​​​മാ​​​ർ (ഗു​​​സ്തി), ആ​​​ർ.​​​ബി. ര​​​മേ​​​ഷ് (ചെ​​​സ്), ശി​​​വേ​​​ന്ദ്ര സിം​​​ഗ് (ഹോ​​​ക്കി).