ഗോൾഡൻ ബെല്ലിങ്ഗം
Wednesday, December 6, 2023 1:53 AM IST
ടൂറിൻ: യൂറോപ്പിലെ 21 വയസിൽ താഴെയുള്ള മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോയ് പുരസ്കാരം റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്.
റയലിനായി ഈ സീസണിൽ അരങ്ങേറ്റം കുറിച്ച ബെല്ലിങ്ഗം 16 കളിയിൽനിന്ന് 15 ഗോൾ ഇതുവരെ സ്വന്തമാക്കി. 2003 മുതൽ ഈ പുരസ്കാരം നൽകാൻ തുടങ്ങിയശേഷം ആദ്യമായാണ് ഒരു റയൽ താരം തെരഞ്ഞെടുക്കപ്പെടുന്നത്.