ബാസ്കറ്റ്: കേരളത്തിനു ജയം
Monday, December 4, 2023 1:24 AM IST
ലുഥിയാന: 73-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾക്കു ജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഡൽഹിയെ 63-73ന് കേരള വനിതകൾ കീഴടക്കി.
കേരളത്തിനായി ശ്രീകല 23ഉം അനീഷ ക്ലീറ്റസ് 18ഉം മെർലിൻ വർഗീസ് 13ഉം പോയിന്റ് വീതം സ്വന്തമാക്കി.