ഫിഫ അന്വേഷണം
Sunday, November 26, 2023 1:49 AM IST
സൂറിച്ച്: അർജന്റീനയ്ക്കെതിരായ ബ്രസീലിന്റെ 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം കാണികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വൈകാനിടയായതിൽ ഫിഫ അന്വേഷണം ആരംഭിച്ചു.
ബ്രസീലിലെ മാറക്കാനാ സ്റ്റേഡിയത്തിൽ നടന്ന മത്സരം സംഘർഷത്തെ തുടർന്ന് 30 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്.
അച്ചടക്കസമിതി അർജന്റീന, ബ്രസീൽ ഫുട്ബോൾ അസോസിയേഷനുകൾക്കെതിരേ അന്വേഷണം ആരംഭിച്ചതായി ഫിഫ ഔദ്യോഗിമായി അറിയിച്ചു.