മും​​​​ബൈ: 2023 ലോ​​​​ക​​​​ക​​​​പ്പി​​​​ലൂ​​​​ടെ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റി​​​​ല്‍ 50 സെ​​​​ഞ്ചു​​​​റി​​ നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ന്‍ താ​​​​രം വി​​​​രാ​​​​ട് കോ​​​​ഹ്‌​​​​ലി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച് ഭാ​​​​ര്യ​​​​യും ന​​​​ടി​​​​യു​​​​മാ​​​​യ അ​​​​നു​​​​ഷ്‌​​​​ക ശ​​​​ര്‍മ.

ന്യൂ​​​​സി​​​​ല​​​​ന്‍ഡി​​​​നെ​​​​തി​​​​രാ​​​​യ സെ​​​​മി ഫൈ​​​​ന​​​​ല്‍ മ​​​​ത്സ​​​​രം കാ​​​​ണാ​​​​ന്‍ അ​​​​നു​​​​ഷ്‌​​​​ക​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​ശേ​​​​ഷം കോ​​​​ഹ്‌​​​​ലി അ​​​​നു​​​​ഷ്‌​​​​ക​​​​യെ നോ​​​​ക്കി നേ​​​​ട്ടം ആ​​​​ഘോ​​​​ഷി​​​​ച്ചി​​​​രു​​​​ന്നു.

പി​​​​ന്നാ​​​​ലെ കോ​​​​ഹ്‌​​​​ലി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു​​​​കൊ​​​​ണ്ടൊ​​​​രു ഇ​​​​ന്‍സ്റ്റ​​​​ഗ്രാം സ്റ്റോ​​​​റി പ​​​​ങ്കു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​നു​​​​ഷ്‌​​​​ക. അ​​​​നു​​​​ഷ്‌​​​​ക​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ള്‍ ഇ​​​​തി​​​​നോ​​​​ട​​​​കം ആ​​​​രാ​​​​ധ​​​​ക​​​​ര്‍ ഏ​​​​റ്റെ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞു. കോ​​​​ഹ്‌​​​​ലി ദൈ​​​​വ​​​​ത്തി​​​​ന്‍റെ കു​​​​ട്ടി​​​​യാ​​​​ണെ​​​​ന്ന് അ​​​​നു​​​​ഷ്‌​​​​ക പ​​​​റ​​​​ഞ്ഞു.


“ദൈ​​​​വ​​​​മാ​​​​ണ് ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്ത്. നി​​​​ങ്ങ​​​​ളു​​​​ടെ സ്നേ​​​​ഹം കാ​​​​ര​​​​ണം എ​​​​ന്നെ​​​​യും അ​​​​നു​​​​ഗ്ര​​​​ഹി​​​​ച്ച​​​​തി​​​​ല്‍ ഞാ​​​​ന്‍ ന​​​​ന്ദി​​​​യു​​​​ള്ള​​​​വ​​​​ളാ​​​​ണ്. ക​​​​രു​​​​ത്തി​​​​ല്‍നി​​​​ന്നു ക​​​​രു​​​​ത്തി​​​​ലേ​​​​ക്കു കു​​​​തി​​​​ക്കു​​​​ക​​​​യും നേ​​​​ടാ​​​​നു​​​​ള്ള​​​​തെ​​​​ല്ലാം നേ​​​​ടു​​​​ക​​​​യും വേ​​​​ണം.

നി​​​​ങ്ങ​​​​ളോ​​​​ടും കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തോ​​​​ടും എ​​​​പ്പോ​​​​ഴും സ​​​​ത്യ​​​​സ​​​​ന്ധ​​​​ത പു​​​​ല​​​​ര്‍ത്തു​​​​ക. നി​​​​ങ്ങ​​​​ള്‍ ശ​​​​രി​​​​ക്കും ദൈ​​​​വ​​​​ത്തി​​​​ന്‍റെ കു​​​​ട്ടി​​​​യാ​​​​ണ്’’- അ​​​​നു​​​​ഷ്‌​​​​ക കു​​​​റി​​​​ച്ചു.