ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ നി​​ല​​വി​​ൽ ക​​ള​​ത്തി​​ലു​​ള്ള​​തി​​ൽ ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 1500 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ ബാ​​റ്റ​​ർ എ​​ന്ന നേ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ ശു​​ഭ്മാ​​ൻ ഗി​​ൽ.

നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ 32 പ​​ന്തി​​ൽ നാ​​ല് സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 51 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഗി​​ൽ 2023 ക​​ല​​ണ്ട​​ർ വ​​ർ​​ഷം 1500 തി​​ക​​ച്ച​​ത്. ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ തേ​​ജ​​യു​​ടെ അ​​ത്യു​​ജ്വ​​ല ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഗി​​ൽ പു​​റ​​ത്താ​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ ഗി​​ല്ലി​​ന്‍റെ 12-ാം അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്.

27 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 62.50 ശ​​രാ​​ശ​​രി​​യി​​ലാ​​ണ് ഈ ​​വ​​ർ​​ഷം ഗി​​ൽ 1500 റ​​ണ്‍​സി​​ൽ എ​​ത്തി​​യ​​ത്. അ​​ഞ്ച് സെ​​ഞ്ചു​​റി​​യും എ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. 22 ഇ​​ന്നിം​​ഗ്സി​​ൽ 1206 റ​​ണ്‍​സു​​മാ​​യി കോ​​ഹ്‌ലി​​യാ​​ണ് 2023 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ​​തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

സ​​ച്ചി​​ൻ, ദ്രാ​​വി​​ഡ്, ഗാം​​ഗു​​ലി

ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷം 1500 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന നാ​​ലാ​​മ​​ത് മാ​​ത്രം ഇ​​ന്ത്യ​​ൻ ബാ​​റ്റ​​റാ​​ണ് ഗി​​ൽ. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, രാ​​ഹു​​ൽ ദ്രാ​​വി​​ഡ്, സൗ​​ര​​വ് ഗാം​​ഗു​​ലി എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് മു​​ന്പ് ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 1500 റ​​ണ്‍​സ് ക​​ട​​ന്ന​​ത്. സ​​ച്ചി​​ൻ (1998ൽ 1894 ​​റ​​ണ്‍​സ്, 1996ൽ 1611 ​​റ​​ണ്‍​സ്), ഗാം​​ഗു​​ലി (1999ൽ 1767 ​​റ​​ണ്‍​സ്, 2000ൽ 1579 ​​റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ര​​ണ്ടു ത​​വ​​ണ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. 1999ൽ ​​ദ്രാ​​വി​​ഡ് 1761 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു ഹെ​​യ്ഡ​​ൻ (2007ൽ 1601 ​​റ​​ണ്‍​സ്), പാ​​ക്കി​​സ്ഥാ​​ന്‍റെ സ​​യീ​​ദ് അ​​ൻ​​വ​​ർ (1996ൽ 1595 ​​റ​​ണ്‍​സ്) എ​​ന്നി​​വ​​രാ​​ണ് ഈ ​​നേ​​ട്ട​​ത്തി​​ൽ മു​​ന്പ് എ​​ത്തി​​യ മ​​റ്റു ബാ​​റ്റ​​ർ​​മാ​​ർ.

കൂ​​ട്ടു​​കെ​​ട്ട്

ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ നാ​​ലാം വി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ടാ​​ണ് ശ്രേ​​യ​​സ് അ​​യ്യ​​റും കെ.​​എ​​ൽ. രാ​​ഹു​​ലും നേ​​ടി​​യ 208 റ​​ണ്‍​സ്. 2007 ലോ​​ക​​ക​​പ്പി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മൈ​​ക്കി​​ൾ ക്ലാ​​ർ​​ക്കും ബ്രാ​​ഡ് ഹോ​​ജും ചേ​​ർ​​ന്ന് 204 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.


ചരിത്രം

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഒ​​രു ടീ​​മി​​ന്‍റെ ആ​​ദ്യ അ​​ഞ്ച് ബാ​​റ്റ​​ർ​​മാ​​ർ 50ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ൽ ഇ​​താ​​ദ്യം. ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ഒ​​രു ടീ​​മി​​ന്‍റെ ആ​​ദ്യ അ​​ഞ്ച് ബാ​​റ്റ​​ർ​​മാ​​ർ 50ൽ ​​അ​​ധി​​കം റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്യു​​ന്ന​​ത്.

അതിവേഗം

ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി കെ.​​എ​​ൽ. രാ​​ഹു​​ലി​​നു സ്വ​​ന്തം. 62-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു രാ​​ഹു​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ച​​ത്. ഈ ​​ലോ​​ക​​ക​​പ്പി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ 63 പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ച രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ റി​​ക്കാ​​ർ​​ഡാ​​ണ് രാ​​ഹു​​ൽ മ​​റി​​ക​​ട​​ന്ന​​ത്. 1983ൽ ​​സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രേ ക​​പി​​ൽ ദേ​​വ് 72 പ​​ന്തി​​ൽ നേ​​ടി​​യ സെ​​ഞ്ചു​​റി​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.

50+

രോ​​ഹി​​തും ശു​​ഭ്മാ​​ൻ ഗി​​ല്ലും ചേ​​ർ​​ന്ന് ഇ​​ന്ത്യ​​ക്കാ​​യി ആ​​ദ്യ​​വി​​ക്ക​​റ്റി​​ൽ 100 റ​​ണ്‍​സ് നേ​​ടി. 2023 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 20 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് ഇ​​ത് 13-ാം ത​​വ​​ണ​​യാ​​ണ് രോ​​ഹി​​ത്-​​ഗി​​ൽ കൂ​​ട്ടു​​കെ​​ട്ട് 50+ സ്കോ​​ർ നേ​​ടു​​ന്ന​​ത്. ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ 50+ സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്-​​മാ​​ത്യു ഹെ​​യ്ഡ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മെത്തി ഇവർ.