തൃശൂര്‍ x കോഴിക്കോട് ഫൈനല്‍
Tuesday, November 7, 2023 12:52 AM IST
പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 37-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ് വനിതാ ഫൈനലില്‍ തൃശൂരും കോഴിക്കോടും ഏറ്റുമുട്ടും.
സെമിയില്‍ തൃശൂര്‍ 67-40ന് ആലപ്പുഴയെ കീഴടക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തിരുവനന്തപുരത്തെ (36-68) തോല്‍പ്പിച്ചാണ് കോഴിക്കോടിന്റെ ഫൈനല്‍ പ്രവേശം.