ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡിനെതിരേ കളിക്കില്ല
Saturday, October 21, 2023 2:12 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡിനെതിരേ നാളെ ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ കളിക്കില്ല.
ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിനിടെ ലിട്ടൻ ദാസിന്റെ സ്ട്രെയ്റ്റ് ഡ്രൈവ് തടയുന്നതിനിടെ ഹാർദിക്കിന്റെ ഇടതു കണങ്കാലിനു പരിക്കേറ്റിരുന്നു.
29ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ താരമുണ്ടായേക്കുമെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ഹാർദിക്കിനെ സ്കാനിംഗിനു വിധേയനാക്കി വിശ്രമിക്കാൻ നിർദേശം കൊടുത്തിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്.