ഹാ​​​ങ്ഝൗ: ഇ​​​ന്ത്യ​​​യു​​​ടെ സെ​​​ഞ്ചു​​​റി മെ​​​ഡ​​​ൽ​​​നേ​​​ട്ട​​​ത്തോ​​​ടെ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ന് ഇ​​​ന്നു കൊ​​​ടി​​​യി​​​റ​​​ക്കം. ഗെ​​​യിം​​​സ് ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച നേ​​​ട്ട​​​വു​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​ മ​​​ട​​​ങ്ങു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ 28 സ്വ​​​ർ​​​ണം, 38 വെ​​​ള്ളി, 41 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 107 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഹാ​​​ങ്ഝൗ​​​വി​​​ൽ​​​നി​​​ന്ന് നേ​​​ടി​​​യ​​​ത്. ക​​​ബ​​​ഡി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വ​​​നി​​​ത​​​ക​​​ൾ ചൈ​​​നീസ് തായ്പേയ്‌യെ കീ​​​ഴ​​​ട​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് മെ​​​ഡ​​​ൽ നേ​​​ട്ടം നൂ​​​റു​ തൊ​​​ട്ട​​​ത്.

2018ലെ ​​​ജ​​​ക്കാ​​​ർ​​​ത്ത ഗെ​​​യിം​​​സി​​​ൽ നേ​​ടി​​യ​​തു 16 സ്വ​​​ർ​​​ണ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ത് 28 ലെ​​​ത്തി. ഇ​​​ന്ന​​​ലെ ബാ​​​ഡ്മി​​​ന്‍റ​​​ണി​​​ലെ ച​​​രി​​​ത്ര​​സ്വ​​​ർ​​​ണ​​​വും ക​​​ബ​​​ഡി​​​യി​​​ലെ ഇ​​​ര​​​ട്ട​ സ്വ​​​ർ​​​ണ​​​നേ​​​ട്ട​​​വും ഗെ​​​യിം​​​സി​​​ന്‍റെ അ​​​വ​​​സാ​​​ന​​ദി​​​നം ഇ​​​ന്ത്യ​​​ക്ക് അ​​​ഭി​​​മാ​​​ന​​​മാ​​​യി.


ബാ​​​ഡ്മി​​​ന്‍റ​​​ൺ കോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ ആ​​​ദ്യ​​​മാ​​​യി പൊ​​​ന്ന​​​ണി​​​ഞ്ഞു. സാ​​​ത്വി​​​ക്-​​​ചി​​​രാ​​​ഗ് സ​​​ഖ്യം തോ​​​ൽ​​​പ്പി​​​ച്ച​​​ത് കൊ​​​റി​​​യ​​​യെ. ഇ​​​ന്ന​​​ലെ ആ​​​റു സ്വ​​​ർ​​​ണ​​​മു​​​ൾ​​​പ്പെ​​​ടെ 12 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ നേ​​​ടി​​​യ​​​ത്.

ഹൗ​​​ങ്ഝൗ​​​വി​​​ൽ ഒ​​​രു ദി​​​വ​​​സം ഇ​​​ന്ത്യയുടെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സ്വർണമെ​​​ഡ​​​ൽ നേ​​​ട്ട​​​മാ​​​ണി​​​ത്.

മൂ​​​ന്നു മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ങ്ങി​​​യ റി​​​ലേ ടീ​​​മി​​​ന്‍റെ സ്വ​​​ർ​​​ണ​​​വും എ​​​ച്ച്.​​​എ​​​സ്. പ്ര​​​ണോ​​​യി​​​യു​​​ടെ ഇ​​​ര​​​ട്ട​​​മെ​​​ഡ​​​ലും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ഈ ഏഷ്യൻ ഗെയിംസിലൂടെ എ ത്തിയത്.