മാഞ്ചസ്റ്റർ സിറ്റി പുറത്ത്
Friday, September 29, 2023 12:47 AM IST
ലണ്ടൻ: കഴിഞ്ഞ സീസണിലെ ട്രബിൾ നേട്ടക്കാരായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പിൽനിന്ന് (കരബാവോ കപ്പ്) പുറത്ത്. മൂന്നാം റൗണ്ടിൽ ന്യൂകാസിൽ യുണൈറ്റഡാണു സിറ്റിയെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണു ന്യൂകാസിലിന്റെ വിജയം.
പ്രീ ക്വാർട്ടറിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണു ന്യൂകാസിലിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ന്യൂകാസിലിനെ കീഴടക്കി യുണൈറ്റഡ് കിരീടം നേടിയിരുന്നു. എർലിംഗ് ഹാളണ്ടിനെ പരിശീലകൻ പെപ് ഗാർഡിയോള ഇറക്കിയില്ല.
ആഴ്സനൽ, ചെൽസി, ലിവർപൂൾ എന്നീ ടീമുകളും ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ കടന്നിട്ടുണ്ട്.