വീണ്ടും ചെൽസി
Tuesday, February 28, 2023 12:58 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കു വീണ്ടും തോൽവി. ടോട്ടനത്തോട് എതിരില്ലാത്ത രണ്ടു ഗോളിനാണു നീലപ്പട തോൽവി വഴങ്ങിയത്. ഒളിവർ സ്കിപ്പ് (46’), ഹാരി കെയ്ൻ (82’) എന്നിവരാണു ടോട്ടനത്തിന്റെ ഗോൾനേട്ടക്കാർ. 25 മത്സരങ്ങളിൽ 45 പോയിന്റുള്ള ടോട്ടനം ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു നാലാം സ്ഥാനത്താണ്.