ര​​​​​ണ്ടാം സീ​​​​​സ​​​​​ണ്‍ പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ൾ ലീ​​​​​ഗി​​​​​ന്‍റെ കൊ​​​​​ച്ചി ലെ​​​​​ഗി​​​​​ന് ഇ​​​​​ന്നു തു​​​​​ട​​​​​ക്കം. നി​​​​​ല​​​​​വി​​​​​ലെ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ കാ​​​​​ലി​​​​​ക്ക​​​​​ട്ട് ഹീ​​​​​റോ​​​​​സ് ചെ​​​​​ന്നൈ ബ്ലി​​​​​റ്റ്സു​​​​​മാ​​​​​യാ​​​​​ണു കൊ​​​​​ച്ചി​​​​​യി​​​​​ലെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​രം. ജ​​​​​യ​​​​​ത്തോ​​​​​ടെ പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ ത​​​​​ല​​​​​പ്പ​​​​​ത്തേ​​​​​ക്കു​​​​​യ​​​​​രു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു കാ​​​​​ലി​​​​​ക്ക​​​​​ട്ട് ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്.

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ൽ​​​​​ന​​​​​ട​​​​​ന്ന അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് ഡി​​​​​ഫെ​​​​​ൻ​​​​​ഡേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​ലി​​​​​ക്ക​​​​​ട്ട് തോ​​​​​ൽ​​​​​വി വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്. മും​​​​​ബൈ മെ​​​​​റ്റി​​​​​യോ​​​​​സ്, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ബ്ലാ​​​​​ക് ഹോ​​​​​ക്ക്സ്, നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യ കോ​​​​​ൽ​​​​​ക്ക​​​​​ത്ത ത​​​​​ണ്ട​​​​​ർ​​​​​ബോ​​​​​ൾ​​​​​ട്ട്സ് എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​ലി​​​​​ക്ക​​​​​ട്ടി​​​​​ന്‍റെ ജ​​​​​യം.


ഇ​​​​​ന്ന​​​​​ത്തേ​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​ണു കാ​​​​​ലി​​​​​ക്ക​​​​​ട്ടി​​​​​നു ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്. നാ​​​​​ളെ കൊ​​​​​ച്ചി ബ്ലൂ ​​​​​സ്പൈ​​​​​ക്കേ​​​​​ഴ്സു​​​​​മാ​​​​​യി നാ​​​​​ട്ട​​​​​ങ്ക​​​​​വും കാ​​​​​ലി​​​​​ക്ക​​​​​ട്ട് കു​​​​​റി​​​​​ക്കും. കൊ​​​​​ച്ചി​​​​​ക്കു സീ​​​​​സ​​​​​ണി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു ജ​​​​​യം നേ​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ചെ​​​​​ന്നൈ ബ്ലി​​​​​റ്റ്സ് ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു ജ​​​​​യം മാ​​​​​ത്ര​​​​​മാ​​​​​ണു സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. കൊ​​​​​ച്ചി ബ്ലൂ ​​​​​സ്പൈ​​​​​ക്കേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ചെ​​​​​ന്നൈ ജ​​​​​യം.

പ്രൈം ​​വോ​​ളി പോ​​യി​​ന്‍റ്

ടീം, ​​മ​​ത്സ​​രം, ജ​​യം, തോ​​ൽ​​വി, പോ​​യി​​ന്‍റ്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ് 5 4 1 9
കോ​​ൽ​​ക്ക​​ത്ത 5 4 1 8
ഹൈ​​ദ​​രാ​​ബാ​​ദ് 6 4 2 8
കാ​​ലി​​ക്ക​​ട്ട് 4 3 1 6
ബം​​ഗ​​ളൂ​​രു 6 3 3 6
മും​​ബൈ 5 1 4 3
ചെ​​ന്നൈ 5 1 4 2
കൊ​​ച്ചി 4 0 4 0