ഇന്ത്യ തോറ്റു
Sunday, February 19, 2023 1:04 AM IST
പോർട്ട് എലിസബത്ത്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തോൽവി. ഇംഗ്ലണ്ടിനോട് 11 റൺസിന് ഇന്ത്യ തോറ്റു. സ്കോർ: ഇംഗ്ലണ്ട് 151/7 (20), ഇന്ത്യ 140/5 (20).
ഇന്ത്യക്കായി സ്മൃതി മന്ദാന (41 പന്തിൽ 52 ) അർധസെഞ്ചുറി നേടി. റിച്ച ഘോഷ് (34 പന്തിൽ 47 നോട്ടൗട്ട്) ആക്രമിച്ചെങ്കിലും ജയം നേടാനായില്ല. ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണ്.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രേണുക സിംഗ് ഇംഗ്ലണ്ടിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുതു. അതോടെ മൂന്നിന് 29 എന്ന നിലയിലായി ഇംഗ്ലണ്ട്. എന്നാൽ, സ്കീവർ ബ്രന്റ് (50), എമി ജോണ്‍സ് (40), ഹീതൻ നൈറ്റ് (28) എന്നിവർ ഇംഗ്ലണ്ടിനെ മിന്നും സ്കോറിലെത്തിച്ചു. ഇന്ത്യക്കായി രേണുക സിംഗ് നാല് ഓവറിൽ 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.