ബുംറ പരിശീലനം തുടങ്ങി
Friday, February 3, 2023 2:47 AM IST
ബംഗളൂരു: പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ നെറ്റ്സിൽ പരിശീലനം ആരംഭിച്ചു. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് (എൻസിഎ) ബുംറ ബൗളിംഗ് പരിശീലനം ആരംഭിച്ചത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ബുംറ കളിച്ചേക്കുമെന്ന അഭ്യൂഹമുയർന്നു. നെറ്റ്സിൽ പന്തെറിയുന്പോൾ പുറംവേദന അനുഭവപ്പെടുന്നില്ലെങ്കിൽ ബുംറ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തുമെന്നാണ് സൂചന.
ഈ മാസം ഒന്പതിന് ആരംഭിക്കുന്ന ടെസ്റ്റ് പരന്പരയിൽ നാലു മത്സരങ്ങളാണുള്ളത്. മാർച്ച് ഒന്നിനാണ് ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്.