കായിക പരിശീലനം: ധാരണാപത്രം ഒപ്പിട്ടു
Thursday, November 24, 2022 12:08 AM IST
കൊച്ചി: കായിക പ്രതിഭകള്‍ക്ക് രാജ്യാന്തര നിലവാരമുള്ള പരിശീലകരുടെ പിന്തുണ ലഭ്യമാക്കുന്നതിനു സ്പോര്‍ട്സ് അക്കാദമി തിരൂരും ലോജിസ്റ്റിക്സ് കമ്പനിയായ ഡ്രൈവര്‍ ലോജിസ്റ്റിക്സും ധാരണാപത്രം കൈമാറി.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സെന്‍ട്രല്‍ ജിഎസ്ടി ആൻഡ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അന്‍വര്‍ അലി ബ്രാന്‍ഡ് ലോഗോയും, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍ ടീം ജഴ്സിയും പ്രകാശിപ്പിച്ചു.