സ്പെയിൻ, ഫ്രാൻസ് ജയിച്ചു
Wednesday, June 9, 2021 11:49 PM IST
പാരീസ്: യൂറോ കപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള അവസാന സന്നാഹ മത്സരങ്ങളിൽ ഫ്രാൻസിനും സ്പെയിനിനും ഉജ്വല ജയം. സ്പെയിൻ 4-0ന് ലിത്വാനിയയെയും ഫ്രാൻസ് 3-0ന് ബൾഗേറിയയെയും പരാജയപ്പെടുത്തി. പോളണ്ട് 2-2ന് ഐസ്ലൻഡുമായി സമനിലയിൽ പിരിഞ്ഞു.