സീ​​​യൂ​​​ൾ: അ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ച ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാ​​​രെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ൻ മു​​​ന്ന​​​റി​​​പ്പുവെ​​​ടി ഉ​​​തി​​​ർ​​​ത്ത​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ജോ​​​യി​​​ന്‍റ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാർ വൈ​​​കാ​​​തെ തി​​​രി​​​ച്ചു​​​പോ​​​യി.

യ​​​ന്ത്ര​​​ത്തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ത്തു തവണ വെ​​​ടി ഉ​​​തി​​​ർ​​​ത്തു​​​വെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ സേ​​​ന മ​​​നഃപൂ​​​ർ​​​വം പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യാ​​​ഘാ​​​തം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സേ​​​ന കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജേ മി​​​യും​​​ഗ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​വേ​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വം.