ഓസ്ട്രേലിയൻ പ്രധാനമന്ത്രി ദുർബലൻ: നെതന്യാഹു
Wednesday, August 20, 2025 12:24 AM IST
കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിനെ വഞ്ചിക്കുകയും സ്വന്തം രാജ്യത്തെ ജൂതസമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുർബലനായ പ്രധാനമന്ത്രിയെന്നാണ് ആൽബനീസിനെ നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവ് സിംച റോത്ത്മാനെ ഓസ്ട്രേലിയ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.
സെപ്റ്റംബറിലെ യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കുമെന്ന ഓസ്ട്രേലിയയുടെ പ്രഖ്യാപനവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയാക്കി.