ഗാസ മരണസംഖ്യ 62,000 പിന്നിട്ടു
Monday, August 18, 2025 11:49 PM IST
ഗാസ സിറ്റി: ഇരുപത്തിരണ്ടു മാസമായി ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിൽ മരിച്ച പലസ്തീനികളുടെ എണ്ണം 62,000 പിന്നിട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 60 പേരാണു മരിച്ചതെന്ന് ഇന്നലത്തെ അറിയിപ്പിൽ പറയുന്നു. ഇതോടെ ഗാസയിലെ മൊത്തം മരണസംഖ്യ 62,004 ആയി. പരിക്കേറ്റവരുടെ എണ്ണം 1.56 ലക്ഷം ആണ്.
ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ മാത്രം മരിച്ചവരുടെ എണ്ണം 1,965 ആണ്. ഇന്നലെയും ഏഴു പേർ ഇങ്ങനെ കൊല്ലപ്പെട്ടു.