ഇസ്രേലി എംപിയുടെ വീസ റദ്ദാക്കി ഓസ്ട്രേലിയ
Monday, August 18, 2025 11:49 PM IST
കാൻബറ: തീവ്രനിലപാടുകൾ പുലർത്തുന്ന ഇസ്രേലി പാർലമെന്റംഗം സിംഷാ റോത്ത്മാന്റെ വീസ റദ്ദാക്കിയതായി ഓസ്ട്രേലിയ അറിയിച്ചു. ഇദ്ദേഹം ഈ മാസം ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ നഗരങ്ങൾ സന്ദർശിക്കാനിരിക്കുകയായിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു.
തീവ്ര നിലപാടുകാരനായ ധനമന്ത്രി ബസാലേൽ സ്മോട്രിച്ചിന്റെ പാർട്ടിക്കാരനാണു റോത്ത്മാൻ.