യുഎന്നിൽ പാക് ആരോപണത്തിനു ശക്തമായ മറുപടിയുമായി ഇന്ത്യ
Thursday, August 21, 2025 2:06 AM IST
ന്യൂയോർക്ക്: കാഷ്മീരിൽ സൈന്യം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കുന്നുവെന്ന യുഎന്നിലെ പാക്കിസ്ഥാന്റെ ആരോപണത്തിനു ശക്തമായ മറുപടിയുമായി ഇന്ത്യ.
പാക്കിസ്ഥാന്റെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ ഇന്ത്യ, 1971 ൽ കിഴക്കൻ പാക്കിസ്ഥാനിൽ അതിക്രൂരമായ ലൈംഗികാതിക്രമം കാട്ടിയ ചരിത്രമാണു പാക്കിസ്ഥാനുള്ളതെന്നും ഇന്ത്യൻ പ്രതിനിധി എൽദോസ് മാത്യു പുന്നൂസ് ചൂണ്ടിക്കാട്ടി.
ഈ നിന്ദ്യമായ രീതി ഇന്നും തടസമില്ലാതെ തുടരുകയാണ്. ഇവരാണ് ഇപ്പോൾ നീതിയുടെ വക്താക്കളായി വേഷം കെട്ടുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.