ല​​​ണ്ട​​​ൻ: അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ഡ​​​ബ്ലി​​​നി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഇ​​​ന്ത്യ ഡേ ​​​ആ​​​ഘോ​​​ഷം മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു.

2015 മു​​​ത​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഡ​​​ബ്ലി​​​നി​​​ൽ ഇ​​​ന്ത്യാ ഡേ ​​​ആ​​​ഘോ​​​ഷി​​​ക്കാ​​​റു​​​ണ്ട്. ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. പ​​​രി​​​പാ​​​ടി ന​​​ട​​​ത്താ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ​​​മ​​​യ​​​മ​​​ല്ലെ​​​ന്ന് അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ കോ-​​​ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ശാ​​​ന്ത് ശു​​​ക്ല പ​​​റ​​​ഞ്ഞു.


ഐ​​​റി​​​ഷ് ഉ​​​പപ്രധാ​​​ന​​​മ​​​ന്ത്രി ത​​ന​​​സ്റ്റ് സൈ​​​മ​​​ൺ ഹാ​​​രി​​​സു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന‌​​​ട​​​ത്തി​​​യെ​​​ന്ന് ശു​​​ക്ല പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സൈ​​​മ​​​ൺ ഹാ​​​രി​​​സ് അ​​​പ​​​ല​​​പി​​​ച്ചു.