ബസ് അപകടത്തിൽ 25 പേർ മരിച്ചു
Sunday, August 10, 2025 2:56 AM IST
നയ്റോബി: കെനിയയിലുണ്ടായ ബസപകടത്തിൽ 25 പേർ മരിക്കുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
മരണാനന്താര കർമങ്ങളിൽ പങ്കെടുത്തശേഷം മടങ്ങിയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ ബസ് കുഴിയിൽ പതിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവരെല്ലാം ഒരേ കുടുബാംഗങ്ങളാണ്.