നിഷേധിച്ച് പാക് പ്രതിരോധമന്ത്രി
Sunday, August 10, 2025 2:15 AM IST
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ ആറു യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതായുള്ള വ്യോമസേനാ മേധാവി എയർമാർഷൽ എ.പി. സിംഗിന്റെ വാദം തള്ളി പാക്കിസ്ഥാൻ.
രാജ്യത്തെ ഒരു വിമാനംപോലും തകർക്കാൻ ഇന്ത്യൻ സൈന്യത്തിനായിട്ടില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ പരാമർശങ്ങൾ അസംഭവ്യവും അസമയത്തുണ്ടായതുമാണെന്നു പറഞ്ഞ അദ്ദേഹം, നിയന്ത്രണ രേഖയിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങൾ ആനുപാതികമല്ലാത്തവിധം കനത്തതാണെന്നും ചൂണ്ടിക്കാട്ടി.