ബ്രിട്ടനെതിരേ ഇസ്രയേൽ നടപടികളെടുക്കുമെന്ന്
Friday, August 8, 2025 11:55 PM IST
ലണ്ടൻ: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാൻ തീരുമാനിച്ച ബ്രിട്ടനെതിരേ ഇസ്രയേൽ പ്രതികാരനടപടികൾക്കു മുതിർന്നേക്കുമെന്നു റിപ്പോർട്ട്. ഇന്റലിജൻസ് വിവരങ്ങൾ ബ്രിട്ടനുമായി പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇസ്രയേലിന്റെ ആലോചനയിലുണ്ടത്രേ.
ഗാസയിലെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം യുഎൻ പൊതുസഭയിൽവച്ച് പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നാണു ബ്രിട്ടൻ വ്യക്തമാക്കിയിട്ടുള്ളത്. ഫ്രാൻസും കാനഡയും സമാന തീരുമാനം എടുത്തിട്ടുണ്ട്.
അതേസമയം, ബ്രിട്ടനുമായുള്ള ബന്ധം വിശച്ഛേദിക്കുന്നതു പോലുള്ള കടുത്ത നടപടികൾക്ക് ഇസ്രയേൽ മുതിരില്ല. ആയുധങ്ങൾക്കായി ബ്രിട്ടനെ ഇസ്രയേൽ ആശ്രയിക്കുന്നുണ്ട്.